ചെന്നൈ: എൽ.ഐ.സി തിരുവനന്തപുരം ഡിവിഷന്റെ സീനിയർ ഡിവിഷണൽ മാനേജരായി ദീപ ശിവദാസൻ ചുമതലയേറ്റു. നേരത്തേ തൃശൂർ ഡിവിഷന്റെ സീനിയർ ഡിവിഷണൽ മാനേജരായിരുന്നു. എൽ.ഐ.സിയിൽ ഐ.ടി., കസ്‌റ്റമർ റിലേഷൻസ് മാനേജ്‌മെന്റ്, പെൻഷൻ ആൻഡ് ഗ്രൂപ്പ് ഇൻഷ്വറൻസ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സി.ഇ.ടിയിൽ നിന്നുള്ള സിവിൽ എൻജിനിയറിംഗ് ബിരുദധാരിയായ ദീപ, എൽ.ഐ.സിയിൽ 19-ാം ബാച്ച് ഡയറക്‌ട് റിക്രൂട്ട് ഓഫീസറാണ്.