amit-sha-

ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങൾക്കെതിരെ ആരോപണവുമായി രംഗത്ത് വന്ന പ്രതിപക്ഷ പാർട്ടികളെ വെല്ലുവിളിച്ച് ചോദ്യങ്ങളുമായി ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ. ട്വിറ്ററിലാണ് അമിത് ഷാ പ്രതിപക്ഷ നേതാക്കളോട് ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.


വോട്ടിംഗ് യന്ത്രങ്ങളുടെ കടുത്ത വിമർശകനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ‌്‌രിവാളിനോടാണ് അമിത് ഷായുടെ ആദ്യചോദ്യം. കഴിഞ്ഞ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റ് നേടി വൻഭൂരിപക്ഷത്തിൽ എ.എ.പി ഭരണത്തിലെത്തിയപ്പോൾ കെജ‌്‌രിവാൾ എന്തുകൊണ്ട് വോട്ടിംഗ് യന്ത്രങ്ങൾക്കെതിരെ രംഗത്തെത്തിയില്ല എന്ന് അമിത് ഷാ ചോദിച്ചു.

വോട്ടിംഗ് യന്ത്രങ്ങളിൽ ഹാക്കിംഗ് ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷം ഇ.വി.എം ഹാക്ക് ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെല്ലുവിളി ഏറ്റെടുക്കണമെന്നും അമിത് ഷാ വ്യക്തമാക്കി. വിവിപാറ്റുകൾ കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് കൂടുതൽ സുതാര്യമാക്കാനാണ്. വീണ്ടും വീണ്ടും വോട്ടിങ് മെഷീനിന്റെ സുതാര്യത ചോദ്യം ചെയ്യുന്നത് ശരിയായ നടപടിയല്ല. വോട്ടെണ്ണലിന് രണ്ട് ദിവസം മുമ്പ് വോട്ടെണ്ണൽ രീതിയിൽ മാറ്റംവേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അമിത് ഷാ പറഞ്ഞു. എക്‌സിറ്റ്‌പോളുകൾ ബി.ജെ.പിക്ക് വിജയം പ്രവചിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം ഈ വിഷയം ഉയർത്തുന്നതെന്നും അമിത് ഷാ വിശദമാക്കി.

തങ്ങൾക്ക് അനുകൂലമായ ഫലം ഉണ്ടായില്ലെങ്കിൽ അക്രമം നടത്താൻ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള അക്രമങ്ങൾ ഇവിടെ ഉണ്ടാവാൻ അനുവദിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

EVM का विरोध देश की जनता के जनादेश का अनादर है।

हार से बौखलाई यह 22 पार्टियां देश की लोकतांत्रिक प्रक्रिया पर सवालिया निशान उठा कर विश्व में देश और अपने लोकतंत्र की छवि को धूमिल कर रही है।

मैं इन सभी पार्टियों से कुछ प्रश्न पूछना चाहता हूं। pic.twitter.com/YcKQvvOlq0

— Chowkidar Amit Shah (@AmitShah) May 22, 2019