ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കേന്ദ്രസർക്കാർ കർഷകരെ വഞ്ചിച്ചെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം. പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം കർഷകർക്ക് 6000 രൂപ അക്കൗണ്ടിൽ ഇട്ടുനൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചത് വെറുതെയാണെന്ന തരത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുകയാണ്.
രണ്ട് മാസം മുമ്പ് അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായി ഫോണിൽ സന്ദേശം വന്നതായും എന്നാൽ ബാങ്കിൽ എത്തി പരിശോദിച്ചപ്പോൾ പണം എത്തിയിട്ടില്ലെന്നാണ് അറിഞ്ഞതെന്നും ഫിറോസാബാദിൽ നിന്ന് ചില കർഷകർ പരാതിപ്പെട്ടതായി ചില ഓൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പദ്ധതിയുടെ പൂർത്തികരണത്തിന്റെ ഭാഗമായി വന്ന ചില കാലതാമസം മാത്രമാണ് ഉണ്ടായതെന്നും, അല്ലാതെ പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നും മഹാരാഷ്‌ട്ര സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാർ. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം കർഷകർക്ക് 6000 രൂപ അക്കൗണ്ടിൽ ഇട്ടുനൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അതിന് വേണ്ടി 750000 കോടി രൂപ മാറ്റി വച്ചതായും അറിയിച്ചിരുന്നു. മൂന്ന് തവണയായി കർഷകർക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം. അതിൽ ആദ്യ ഗഡുവായി 2000 രൂപ കർഷകരുടെ അക്കൗണ്ടിൽ എത്തിച്ചതായും കാർഷിക മന്ത്രാലയം അറിയിച്ചു.