news

1. റഫാല്‍ യുദ്ധവിമാന കേസുമായി ബന്ധപ്പെട്ട് വ്യോമസേന പാരീസില്‍ തുറന്ന ഓഫീസില്‍ അജ്ഞാതര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്ത ഏജന്‍സിയുടെ വാര്‍ത്ത സ്ഥിരീകരിച്ച് വിമാന നിര്‍മ്മാതാക്കളായ ദസോ. ഇന്ത്യന്‍ വ്യേമസേനയുടെ ഗ്രൂപ്പ ്ക്യാപ്റ്റന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. റഫാല്‍ വിമാനങ്ങളുടെ സാങ്കേതിക വിദ്യ, യുദ്ധസന്നാഹങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നതും തീര്‍പ്പാക്കുന്നതും പാരീസിലെ ഓഫീസിലാണ്
2. 36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ദസോയില്‍ നിന്ന് വ്യോമസേന നിര്‍മ്മിച്ച് വാങ്ങുന്നത്. ഇതിന്റെ ഭാഗമായ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രോജ്ക്ട് മാനേജ്‌മെന്റ് സംഘമാണ് വ്യോമസേനയുടെ ഭാഗമായി പാരിസിലുള്ളത്. അതിക്രമ ശ്രമം ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ഓഫീസില്‍ നിന്ന് ഒരു രേഖകളും മോഷണം പോയിട്ടില്ലെന്ന് വ്യോമസേന.
3. സീറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് സിനഡ്. കര്‍ദിനാളിനെതിരായ രേഖ വ്യാജമാണ്. സഭാധികാരികളെയും സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കാനാണ് രേഖ ചമച്ചത്. ഉദ്യോഗസ്ഥരെ നിര്‍വീര്യരാക്കി കേസ് അട്ടിമറിക്കരുത്. ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം
4. കേസ് മുന്നോട്ട് പോവണം. ഒരു സ്ഥാപനത്തിന്റെ സര്‍വറിലാണ് രേഖ കണ്ടതെന്ന അതിരൂപതയുടെ വിവരവും അന്വേഷിക്കാമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. കര്‍ദിനാളിനെതിരായ രേഖ വ്യാജമല്ലെന്ന് അഡ്മിനിസ്റ്റേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തും രണ്ട് മെത്രാന്‍മാരും ആരോപിച്ചിരുന്നു. സഭാ നേതൃത്വത്തെ കരുതിക്കൂട്ടി അപമാനിക്കാന്‍ രേഖകള്‍ വ്യാജമായി ഉണ്ടാക്കി എന്നാണ് പൊലീസിന്റെ നിലപാട്.


5. അറസ്റ്റിലായ ആദിത്യയുടെ ഇ മെയിലില്‍ നിന്ന് രേഖകള്‍ ഫാദര്‍ പോള്‍ തേലക്കാടിനും ഫാ. ആന്റണി കല്ലൂക്കാരനും അയച്ചതായാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. പൊലീസിന്റെ തീരുമാനം, ഇവരുടെ കമ്പ്യൂട്ടറുകളും അനുബന്ധ രേഖകളും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍. കൂടുതല്‍ തെളിവെടുപ്പിനായി ആദിത്യയെ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു.
6. തിരഞ്ഞെടുപ്പ് കമ്മിഷന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കമ്മിഷനിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. പ്രതിപക്ഷ ആവശ്യങ്ങള്‍ നിരസിച്ചതിന്റെ കാരണം അറിയിച്ചില്ല. പ്രതിപക്ഷ ആവശ്യം തള്ളിയത് ഏകകണ്ഠമായ തീരുമാനമാണോ എന്നും വ്യക്തമല്ലെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി. കോണ്‍ഗ്രസിന്റെ വിമര്‍ശനം നാളെ വോട്ടെണ്ണുമ്പോള്‍ ആദ്യം വിവിപാറ്റുകള്‍ എണ്ണണം എന്ന പ്രതിപക്ഷ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന് തള്ളിയതിന് പിന്നാലെ
7. ആദ്യം എണ്ണുന്നത് വോട്ടിംഗ് യന്ത്രങ്ങള്‍ എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. ആദ്യം വിവിപാറ്റുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനം വൈകുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. അതേസമയം, ഇ.വി.എമ്മുകളുടെ സുരക്ഷയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു. എല്ലാ ഇടങ്ങളിലും ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരിക്കുന്നത്, കൃത്യമായ ചട്ടപ്രകാരം. മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം എന്നും കമ്മിഷന്‍.
8. പ്രതികരണം, വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഒരു സുരക്ഷയും ഇല്ലാതെ ലോറികളില്‍ ഇ.വി.എമ്മുകള്‍ കയറ്റി കൊണ്ടുവരുന്നത് ദൃശ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ. ഇന്നലെ ആയിരുന്നു വിവിപാറ്റ് ആദ്യം എണ്ണണം എന്ന് ആവശ്യപ്പെട്ടും, ഇ.വി.എമ്മുകളുടെ സുരക്ഷിതത്വത്തില്‍ ആശങ്ക അറിയിച്ചും 22 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ആദ്യം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണം എന്നും അതും വോട്ടുകളുമായി ഒത്തു നോക്കണം എന്നും ആയിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
9. ആക്രമണത്തിന് പിന്നില്‍ സി.പി.എം ഗൂഢാലോചന എന്ന് വടകരയിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥ സി.ഒ.ടി നസീര്‍. തലശേരി, കൊളശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗങ്ങളും തലശ്ശേരിയിലെ മറ്റൊരു പ്രമുഖ സി.പി.എം നേതാവുമാണ് വധശ്രമത്തില്‍ ഗൂഢാലോചന നടന്നത്. ആക്രമണത്തിന് പിന്നില്‍ മൂന്ന് പേരാണ്. അവരെ തിരിച്ചറിയാം.
10. പി.ജയരാജന് ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതിന്നില്ല. അക്രമികള്‍ തന്നെ ദിവസങ്ങളായി നിരീക്ഷിച്ചിരുന്നു എന്ന വിവരം ലഭിച്ചിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടു വരണം. സംഭവത്തില്‍ പാര്‍ട്ടി അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. ആക്രമണത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിട്ടുണ്ടെന്നും പ്രതികരണം
11. വരുന്ന 24 മണിക്കൂറുകള്‍ നിര്‍ണ്ണായകമെന്ന് രാഹുല്‍ ഗാന്ധി. പ്രവര്‍ത്തകരോട് ഭയപ്പെടേണ്ടതില്ലെന്നും എക്സിറ്റ് പോളുകള്‍ കണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും രാഹുല്‍. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആഹ്വാനം. അടുത്ത 24 മണിക്കൂറുകള്‍ നിര്‍ണ്ണായകമാണ്. ജാഗ്രത പാലിക്കുക. നിങ്ങള്‍ സത്യത്തിന് വേണ്ടിയാണ് പോരാടിയത്. അജണ്ടകളോടെ വന്നിട്ടുള്ള വ്യാജ എക്സിറ്റ്‌പോളുകളില്‍ നിരാശരാകരുത് എന്നും ആത്മ വിശ്വാസവും കോണ്‍ഗ്രസിനോടുള്ള വിശ്വാസവും തുടരാനും രാഹുല്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
12. ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെയാണ് നടക്കുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വന്ന എക്സിറ്റ്‌പോള്‍ ഫലങ്ങള്‍ എല്ലാം എന്‍.ഡി.എ സര്‍ക്കാരിന്റെ തുടര്‍ ഭരണമാണ് പ്രവചിച്ചത്. അതേസമയം എക്സിറ്റ്‌പോളുകള്‍ എല്ലാം ശരിയാകണം എന്നില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണം. വ്യാജ പ്രചരണങ്ങളില്‍ വീണു പോകരുത് എന്നും വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ ജാഗ്രതയോടെ കാവല്‍ നില്‍ക്കണം എന്നും പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.