quality-mark

അഹമ്മദാബാദ്: ഇന്ത്യൻ വ്യവസായ രംഗത്ത് മികവു പുലർത്തുന്നവരെ ആദരിക്കുന്നതിനായി ക്വാളിറ്റി മാർക്ക് ട്രസ്‌റ്ര് സംഘടിപ്പിക്കുന്ന അവാർഡ് ദാനച്ചടങ്ങിന്റെ ഒമ്പതാം എഡിഷൻ ജൂൺ 22ന് ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കും. പ്രവർത്തന സംവിധാനം, ഉത്‌പന്നം, സേവനം എന്നിവയുടെ നിലവാരം അടിസ്ഥാനമാക്കി 40 വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുന്നതെന്ന് ക്വാളിറ്റി മാർക്ക് ട്രസ്‌റ്ര് പ്രസിഡന്റ് ഹേതൽ താക്കർ പറഞ്ഞു. 2013ൽ ആരംഭിച്ച ക്വാളിറ്റി മാർക്ക് ട്രസ്‌റ്ര് ഇതിനകം എട്ട് എഡിഷനുകളിലായി 250 സംരംഭകരെയാണ് ആദരിച്ചത്. ഓരോവർഷവും 2,500ലേറെ എൻട്രികൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.