തന്റെ സിനിമയായ 'ഭാരതി'ൽ നിന്നും പ്രിയങ്ക ചോപ്ര പിൻമാറിയതിൽ കലിയടങ്ങാതെ ബോളിവുഡ് താരം സൽമാൻ ഖാൻ. ചിത്രത്തിന് വേണ്ടി പലരും അവരുടെ ഭർത്താക്കൻമാരെ വരെ ഉപേക്ഷിക്കാൻ തയാറായിരുന്നു സൽമാൻ ഖാന്റെ പുതിയ കമന്റ്. ഏറെ നാളുകളായി പ്രിയങ്കയോടുളള സൽമാന്റെ 'കലിപ്പ്' തുടങ്ങിയിട്ട്.
ചിത്രത്തിൽ നിന്നും പ്രിയങ്ക പിൻമാറിയിട്ട് ഒരു വർഷത്തോളമായി. ഒരു വർഷം മുൻപ് അമേരിക്കൻ ഗായകനും നടനുമായ നിക്ക് ജോനാസുമായുളള വിവാഹത്തോടെയാണ് പ്രിയങ്ക 'ഭാരത്തി'ൽ നിന്നും പിൻമാറുന്നത്. ഇതിനുശേഷമാണ് പ്രിയങ്കയ്ക്കെതിരെ വിമർശനങ്ങളും പരിഹാസങ്ങളുമായി സൽമാൻ രംഗത്ത് വരുന്നത്.
എന്നാൽ പ്രിയങ്ക ചിത്രം ഉപേക്ഷിച്ചതിനെ താൻ കാര്യമാക്കുന്നില്ലെന്നും സൽമാൻ പറയുന്നുണ്ട്. പ്രിയങ്ക പോയില്ലായിരുന്നുവെങ്കിൽ കത്രീന കെയ്ഫിന് ചിത്രത്തിലേക്ക് വരാനാവുമായിരുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് സൽമാൻ സ്വയം ആശ്വസിക്കുന്നത്. വിവാഹത്തിന് വേണ്ടി ചിത്രത്തിലെ ഡേറ്റുകൾ മാറ്റാമെന്ന് താൻ പ്രിയങ്കയോട് പറഞ്ഞിരുന്നതായും എന്നാൽ പ്രിയങ്ക അതിനോട് വിമുഖത കാണിച്ചുവെന്നും സൽമാൻ പറയുന്നു.