പുനലൂർ: മധുരയിൽ നിന്നും തിരുവനന്തപുരത്തേക്ക് കച്ചവടത്തിനായി കടത്തി കൊണ്ടുവന്ന മയക്കുമരുന്ന് ഗുളിക
കളുമായി തിരുവനന്തപുരം വളളക്കടവ് സ്വദേശികളായ അക്ഷയ് (20), നവീൻ(21) എന്നിവരെ പുനലൂർ പൊലിസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ കുറിപ്പുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന 190 ഗുളികളാണ് പിടികൂടിയത്. തിരുവനന്തപുരത്തേക്ക് പോകാൻ പുനലൂർ ചെമ്മന്തൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ യുവാക്കളെ സംശയം തോന്നിയാണ് പൊലിസ് ചോദ്യം ചെയ്തത്. പുനലൂരിൽ ഇവർ പലരുമായി ബന്ധപ്പെട്ടെന്ന സൂചന ലഭിച്ചിരുന്നതായി എസ്.ഐ.വി.സി.വിനോദ് കുമാർ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമൻറ് ചെയ്തു.