കസിയസിന്റെ
കഷ്ടകാലം മാറുന്നില്ല
മാഡ്രിഡ് : പരിശീലനത്തിനിടെയുണ്ടായ ഹൃദയാഘാതത്തിൽ സുഖം പ്രാപിച്ചു വരുന്ന മുൻ സ്പാനിഷ് നായകനും ഗോൾ കീപ്പറുമായ ഐക്കർ കസിയസിന്റെ കുടുംബത്തിന് വീണ്ടും വേദനയുടെ കാലം. കസിയസിന്റെ ഭാര്യയും സ്പെയിനിലെ പ്രമുഖ സ്പോർട്സ് ചാനൽ അവതാരകയുമായ സാറാ കാർബേണേറയ്ക്ക് അർബുദ രോഗം സ്ഥിരീകരിച്ചതോടെയാണിത്. സാറ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഇവർ സുഖംപ്രാപിച്ചുവരികയാണ്.
സേതു എഫ്.സിക്ക് കിരീടം
ലുധിയാന : ഇന്ത്യൻ വനിതാ ഫുട്ബാൾ ലീഗ് കിരീടം സേതു എഫ്.സിക്ക്. ഇന്നലെ ലുധിയാനയിൽ നടന്ന ഫൈനലിൽ മണിപ്പൂർ പൊലീസിനെ 3-1 ന് കീഴടക്കിയാണ് തമിഴ് നാട്ടിൽ നിന്നുള്ള സേതു എഫ്.സി കിരീടം നേടിയത്.
അത്ലറ്റിക്സ് സെലക്ഷൻ
തിരുവനന്തപുരം : ജില്ലാ സീനിയർ അത്ലറ്റിക്സ് സെലക്ഷൻ ട്രയൽസ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഈ മാസം 31 ന് വൈകിട്ട് 3 ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9495825886.