election-

ന്യൂഡൽഹി : വോട്ടിംഗ് യന്ത്രങ്ങലിൽ തിരിമറി നടക്കുന്നുവെന്ന് പരാതിയുമായി പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ നാളെ രാഷ്ട്രപതിയെ കാണും.പ്രതിപക്ഷ പാർട്ടി നേതാക്കൾ തിരിമറി സംബന്ധിച്ച പരാതി നാളെ നേരിട്ട് രാഷ്ട്രപതിക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.

രാഷ്ട്രപതിയെ നേരിൽ കാണാനായി നേതാക്കൾ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കോൺഗ്രസ് രാഷ്ട്രപതിയെ സന്ദർശിക്കുന്ന സംഘത്തിൽ ഉള്ളതായി റിപ്പോർട്ടില്ല.