തുറമുഖത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി നായകനാകുന്നു.കാസർഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവർച്ചയും തുടരന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ എസ്. ഐ. സാജൻ മാത്യുവിനെ അവതരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥൻ സിബി തോമസാണ് തിരക്കഥയെഴുതുന്നത്.
ഉത്തർപ്രദേശിലെ തിരുട്ടുഗ്രാമങ്ങളും കേരളത്തിലെ കവർച്ചയും പ്രമേയമാകുന്നതാണ് സിനിമ.സെപ്തംബറോടെ ചിത്രീകരണം ഉണ്ടാകുമെന്നാണ് അറിയുന്നത്.ഫിലിം റോൾ പ്രൊഡക് ഷൻസിന്റെ ബാനറിൽ അരുൺകുമാർ വി. ആണ് ആണ് സിനിമ നിർമ്മിക്കുന്നത്.
നിവിൻ പോളി, ബിജു മേനോൻ, ഇന്ദ്രജിത്ത്, നിമിഷാ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന തുറമുഖം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് രാജീവ് രവി.അതിന് ശേഷം പുതിയ സിനിമയുടെ വർക്കിലേക്ക് കടക്കും.
തലശേരിയാണ് തുറമുഖത്തിന്റെ പ്രധാന ലൊക്കേഷൻ. തലശേരിയിൽ പൂർത്തിയായ അണ്ടർവേൾഡ് എന്ന ചിത്രത്തിലാണ് ആസിഫ്അലി ഒടുവിൽ അഭിനയിച്ചത്.
അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ഇൗ ചിത്രത്തിൽ മുകേഷ്, ഫർഹാൻ ഫാസിൽ, ജീൻപോൾ ലാൽ, സംയുക്താമേനോൻ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്.
കക്ഷി അമ്മിണിപ്പിള്ളയാണ് ആസിഫിന്റെ അടുത്ത റിലീസ്. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.