മുടിയുടെ വളർച്ചയ്ക്കും ശിരോചർമ്മത്തിലെ ഫംഗസ്, ബാക്ടീരിയ, വൈറസ് ബാധ എന്നിവയ്ക്കെതിരെയും പ്രവർത്തിക്കാൻ അദ്ഭുതശേഷിയുണ്ട് ആവണക്കെണ്ണയ്ക്ക്. കറ്റാർവാഴ ജെല്ലും ആവണക്കെണ്ണയും ചേർത്ത് തലയിൽ പുരട്ടി 15 മിനിട്ട് മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. മുടിക്ക് ബലം നൽകാനും താരനകറ്റാനും മികച്ചതാണിത്. ആഴ്ചയിൽ രണ്ട് ദിവസം പുരട്ടാം.
ഇതിലുള്ള റിസിനോലിക് ആസിഡ് തലയിലെ രക്തപ്രവാഹം വർദ്ധിപ്പിച്ച് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തും. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ആവണക്കെണ്ണ മുടിക്ക് തിളക്കവും ആരോഗ്യവും നൽകും. ആവണക്കെണ്ണ, എള്ളെണ്ണ എന്നിവ മിക്സ് ചെയ്ത് മുടി നനച്ചശേഷം പുരട്ടി മസാജ് ചെയ്യുക. 20 മിനിട്ടിന് ശേഷം കഴുകിക്കളയാം. ഇങ്ങനെ ഉപയോഗിക്കുന്നത് മുടിക്ക് പ്രോട്ടീൻ നൽകും. മുടി പൊട്ടിപ്പോകുന്നത് ഒഴിവാക്കാൻ ആഴ്ചയിൽ രണ്ടുതവണം ആവണക്കെണ്ണ പുരട്ടി മസാജ് ചെയ്യുക.