opposition

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആര് ഭരിക്കുമെന്നറിയാൻ കേവലം മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അവസാനയടവും പുറത്തെടുത്ത് പ്രതിപക്ഷ സഖ്യം. സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ടെന്ന പുതിയ പേരിൽ സഖ്യം രൂപീകരിക്കാൻ നേതാക്കൾക്കിടയിൽ ധാരണയായി. സാധ്യത തെളിഞ്ഞാൽ ഇന്നു തന്നെ എസ്.ഡി.എഫ് എന്ന പേരിൽ രാഷ്‌ട്രപതിയെ നേതാക്കൾ കാണും. എക്‌സിറ്റ് പോളിന്റെ അടിസ്ഥാനത്തിൽ അതീവ നാടകീയ നീക്കങ്ങളാണ് ഡൽഹിയിൽ അരങ്ങേറുന്നതെന്നാണ് സൂചന.

ഏതുവിധേയെനയും മോദി സർക്കാർ അധികാരത്തിൽ തിരിച്ചെത്തുന്ന തടയാനാണ് പ്രതിപക്ഷ ഐക്യത്തിന്റെ ശ്രമം. യു.പി.എയ്‌ക്ക് പുറമെ തൃണമൂൽ കോൺഗ്രസ്, ആം ആദ്‌മി പാർട്ടി, എസ് പി, ബി.എസ്.പി, തെലുങ്ക് ദേശം പാർട്ടി തുടങ്ങിയ പ്രമുഖ പ്രതിപക്ഷങ്ങളെല്ലാം തന്നെ ഒരു കുടക്കീഴിൽ അണിനിരക്കും.

വിശാലപ്രതിപക്ഷത്തിൽ നിന്ന് അകലം പാലിച്ചിരുന്ന നവീൻ പട്!*!നായികിന്റെ ബിജു ജനതാദൾ, കെ ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി, ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ് എന്നീ പാർട്ടികളുമായി ചർച്ച നടത്തുന്നത് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ നേരിട്ടാണ്.