kummanam-rajasekharan

തിരുവനന്തപുരം: തിരുവനന്തപുരത്തെ വോട്ടർമാരെ വിശ്വാസമുണ്ടെന്ന് ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പറഞ്ഞു. വോട്ടർമാർ ഒരിക്കലും കെെവിടില്ലെന്നും പ്രചാരണ വേളയിൽ വോട്ടർമാരുടെ സ്നേഹവും പരിഗണനയും തനിക്ക് ബോധ്യമായിരുന്നു എന്നും കുമ്മനം വ്യക്തമാക്കി. വലിയ വിജയം നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം വിശദീകരിച്ചു. പ്രമുഖ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികൂല ഘടകങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് രണ്ട് മുന്നണികളും കുമ്മനം രാജശേഖരൻ തോൽക്കണം എന്ന് മാത്രമാണ് പറയുന്നത് എന്നായിരുന്നു കുമ്മനത്തിന്റെ മറുപടി. പുലർച്ചെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും തൈക്കാട് അയ്യാ ഗുരു ആശ്രമത്തിലും പോയ ശേഷമാണ് കുമ്മനം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് തിരിച്ചത്.

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് എട്ടുമണിക്കാണ് ആരംഭിക്കുക. വിവി പാറ്റുകൾ എണ്ണേണ്ടതിനാൽ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകും.