കാസർകോട്: ഫലസൂചനയ്‌ക്കായി നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഇരുപതിൽ ഇരുപത് സീറ്റും തങ്ങൾക്കു തന്നെന്ന് കാസർഗോഡ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. യു.ഡി.എഫ് 1977ലെ തിരഞ്ഞെടുപ്പ് ഫലം ആവർത്തിക്കും. ഇരുപതിൽ ഇരുപത് സീറ്റും യു.ഡി.എഫിന് കിട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇത്തവണ. കിട്ടുമെങ്കിൽ തന്നെ രണ്ട് സീറ്റിൽ മാത്രമാണ് ഇടത് മുന്നണിക്ക് സാധ്യത. അത് ഏതൊക്കെ സീറ്റാണ് എന്ന് താൻ പറയില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. കാസർകോട്ട് വിജയം ഉറപ്പാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.