തൃശ്ശൂർ:പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ ആർക്കൊപ്പമെന്ന് ഇന്നറിയാം. വിജയം തനിക്കൊപ്പമായിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് തൃശ്ശൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ.തൃശ്ശൂർ ആർക്കും കൊണ്ടുപോകാൻ കൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.ബാലറ്റ് പെട്ടി തുറക്കുന്നതിലുള്ള ആകാംക്ഷയിലാണ് അദ്ദേഹം.
തന്റെ മണ്ഡലം എന്നും മതേതര നിലപാടുകള്‍ മുറുകെ പിടിച്ചിട്ടുള്ളതാണെന്നും, ഒരിക്കലും വര്‍ഗീയതയ്ക്ക് തൃശ്ശൂര്‍ കൈകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ത്രികോണ മത്സരം നടന്ന മണ്ഡലമാണ് തൃശ്ശൂർ. യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ,എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി, എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യൂ തോമസ് ഇവരിൽ ആര് വിജയിക്കുമെന്നാണ് തൃശ്ശൂർ ഉറ്റുനോക്കുന്നത്. മൂന്ന് പേരും വിജയ പ്രതീക്ഷയിലാണ്.