stalin

ചെന്നൈ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും തമിഴ്നാട്ടിൽ തന്റെ പാർട്ടി അധികാരം പിടിക്കുമെന്നും ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്‌റ്റാലിൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കാനിരിക്കെയാണ് സ്‌റ്റാലിന്റെ പ്രതികരണം. മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ പുറത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബി.ജെ.പിക്ക് അധികാരം ലഭിക്കുമെന്ന എക്‌സിറ്റ് പോളുകൾ ശരിയല്ല. ചിലരുടെ ആജ്ഞ അനുസരിച്ച് നിർമിച്ചവയാണത്. ഞങ്ങൾ മനസ് മാറ്റില്ല. തുടക്കത്തിൽ പറഞ്ഞ കാര്യം തന്നെ തുടർന്നും പറയും. ഡൽഹിയിലേക്ക് ഏതുസമയത്തും പേകേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ ഉപതിരഞ്ഞെടുപ്പും നടന്ന തമിഴ്നാട്ടിൽ ഭരണ മാറ്റമുണ്ടാകുമെന്ന രീതിയിലാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നത്. 22 നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പു ഫലം സംസ്ഥാന ഭരണത്തെ കുഴപ്പത്തിലാക്കുമോ എന്നാണ് ജനം ഉറ്റു നോക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കൂടി ആശ്രയിച്ചിരിക്കും, തമിഴ്നാട് സർക്കാരിന്റെ ഭാവി. ഫലം എൻ.ഡി.എയ്‌ക്ക് അനുകൂലമായാൽ ഘടകകക്ഷിയായ അണ്ണാ ഡി.എം.കെ സർക്കാരിന് ആശ്വാസത്തോടെ തുടരാം. എന്നാൽ യു.പി.എ അധികാരത്തിലെത്തിയാൽ എടപ്പാടി പളനിസ്വാമിയുടെ ഭരണത്തിന് അധിക ആയുസുണ്ടാകില്ല.

22 സീറ്റുകളിൽ 10 സീറ്റ് നേടിയാൽ അണ്ണാ ഡി.എം.കെ സർക്കാരിന് അധികാരത്തിൽ തുടരാനുള്ള സാഹചര്യമുണ്ടാകും. ഭരണം മറിച്ചിട്ട് അധികാരം പിടിക്കാൻ ഡി.എം.കെയ്‌ക്ക് 21 സീറ്റ് നേടണം. ഇതാണ് കണക്ക്. ഇനി രാജ്യഭരണം ബി.ജെ.പി നേടിയാൽ പത്തു സീറ്റ് കിട്ടിയില്ലെങ്കിലും അണ്ണാ ഡി.എം.കെയ്ക്ക് തുടരാനായേക്കും. പാർട്ടിയിൽ വിമതശബ്‌ദമുയർത്തുന്ന എം.എൽ.എമാർ അതോടെ അടങ്ങി ഭരണത്തിൽ പങ്കാളിയാകാനേ ശ്രമിക്കൂ. മറിച്ച്, കേന്ദ്രത്തിൽ യു.പി.എ എത്തിയാൽ 10 സീറ്ര് നേട്ടത്തിലും ഭരണമുറപ്പിക്കാൻ എടപ്പാടിക്കു കഴിയില്ല.കൂടുതൽ പേർ പുറത്തു പോയി സർക്കാരിനെ മറിച്ചിട്ടേക്കാം