k-s-radhakrishnan

ആലപ്പുഴ: ശബരിമല വിഷയം തനിക്ക് അനുകൂലമാകുമെന്ന് ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.എസ് രാധാകൃഷ്ണൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതിൽ കൂടുതൽ വോട്ട് നേടുമെന്നും എൻ.ഡി.എ സ്ഥാനാർത്ഥി വ്യക്തമാക്കി.

കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളിലെ 140 കേന്ദങ്ങളിലാണ് വോട്ടെണ്ണൽ. ആദ്യം തപാൽ വോട്ടുകൾ എണ്ണും. ഒപ്പം ഇ.ടി.പി.ബി.എസ് വഴി ലഭിച്ച സർവീസ് വോട്ടുകളുടെ സ്‌കാനിംഗ് ആരംഭിക്കും. രാവിലെ എട്ടുമണിവരെ ലഭിക്കുന്ന എല്ലാ തപാൽ വോട്ടുകളും എണ്ണും.


ഒരു ഹാളിൽ പരമാവധി 14 കൗണ്ടിംഗ് ടേബിളുകളാണ്. ആവശ്യമെങ്കിൽ കൂടുതൽ ടേബിളുകൾ കമ്മിഷന്റെ അനുമതിയോടെ സജ്ജീകരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണാൻ നാല് ടേബിളുകളാണ്. കൂടുതൽ പോസ്റ്റൽ ബാലറ്റുകൾ ഉള്ള സ്ഥലങ്ങളിൽ കൂടുതൽ ടേബിളുകൾ ഒരുക്കും.