ന്യൂഡൽഹി: വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഭൂരിഭാഗം മണ്ഡലങ്ങളിലും എൻ.ഡി.എ മുന്നിൽ. ആദ്യ ഫലസൂചനയനുസരിച്ച് 93 മണ്ഡലങ്ങളിൽ ബി.ജെ.പി.യാണ് മുന്നിൽ. 40 ഇടങ്ങളിൽ കോൺഗ്രസും മുന്നിലാണ്. ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും എൻ.ഡി.എ തന്നെയാണ് മുന്നിൽ. ഓരോ നിയമസഭാ മണ്ഡലത്തിലെയും 5 ബൂത്തുകളിൽ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാൽ വൈകിട്ട് ആറോടെയാകും ഔദ്യോഗിക ഫലപ്രഖ്യാപനം.