election-2019

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കേരളത്തിൽ യു.ഡി.എഫിന് മുൻതൂക്കം. ആറിടത്ത് യു.ഡി.എഫും അഞ്ചിടങ്ങളിൽ എൽ.ഡി.എഫും ഒരിടത്ത് ബി.ജെ.പിയും മുന്നിലാണ്. കുമ്മനം രാജശേഖരനാണ് മുന്നിൽ നിൽക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി.

വടകരയിൽ പി.ജയരാജനും എറണാകുളത്ത് ഹൈബി ഈഡനും മുന്നിട്ടുനിൽക്കുന്നു. പോസ്‌റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. കേരളത്തിൽ ആകെ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം രണ്ടു കോടിയിലേറെ വോട്ടർമാർ 227 സ്ഥാനാർഥികളിൽ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്.

കേരളത്തിലെ ആദ്യഫലസൂചനകൾ ഇങ്ങനെ

തൃശൂർ: രാജാജി മാത്യു തോമസ്
ചാലക്കുടി: ബെന്നി ബഹനാൻ
എറണാകുളം: പി രാജീവ്
ഇടുക്കി: ഡീൻ കുര്യാക്കോസ്
ആലപ്പുഴ: എ.എം ആരിഫ്
കൊല്ലം: എൻ.കെ പ്രേമചന്ദ്രൻ
തിരുവനന്തപുരം: കുമ്മനം രാജശേഖരൻ