anto-antony

പത്തനംതിട്ട: കേരളം ആവേശത്തോടെ ഉറ്റുനോക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ യു.ഡി.എഫിന്റെ ആന്റോ ആന്റണി ഒന്നാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജാണ് രണ്ടാമത്. എൻ.ഡി.എയുടെ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത് മാത്രമാണ്. ലീഡുകൾ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന പ്രവണതയാണ് കേരളത്തിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ തന്നെ കാണാൻ സാധിക്കുന്നത്. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട.

അതേസമയം, ദേശീയതലത്തിൽ എൻ.ഡി.എ തന്നെയാണ് മുന്നിൽ. 329 സീറ്റുകളിൽ ശക്തമായ മുന്നേറ്റമാണ് എൻ.ഡി.എ നടത്തുന്നത്. 106 സീറ്റുകളിലാണ് യു.പി.എ മുന്നേറുന്നത്.