vote

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന സൂചനയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വ്യക്തമായ മേൽക്കൈയാണ് യു.ഡി.എഫ് പുലർത്തുന്നത്. രണ്ടിടങ്ങളിൽ മാത്രമാണ് എൽ.ഡി.എഫ്. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ മുന്നിട്ടുനിന്നിരുന്നെങ്കിലും പിന്നീട് പിന്നോക്കം പോകുകയായിരുന്നു. അതേസമയം, പത്തനംതിട്ടയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് പത്തനംതിട്ടയിൽ കെ.സുരേന്ദ്രനാണ് മുന്നിൽ. ആന്റോ ആന്റണി രണ്ടാം സ്ഥാനത്തും, വീണാ ജോർജ് മൂന്നാം സ്ഥാനത്തുമാണ്.

വയനാട്ടിൽ 25000 വോട്ടുകൾക്ക് രാഹുൽ ഗാന്ധി മുന്നിട്ടുനിൽക്കുകയാണ്. രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് കെ.മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും മുന്നിട്ടുനിൽക്കുന്നത്.