namo

ന്യൂഡൽഹി: രാജ്യം ആകാംഷയോടെ കാത്തിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവയ്‌ക്കുന്ന തരത്തിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയ്‌ക്ക് ശക്തമായ മുന്നേറ്റം. ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ ബി.ജെ.പി ഒറ്റക്ക് ഭൂരിപക്ഷത്തിലേക്ക് എത്തുന്ന കാഴ്‌ചയാണ് കാണുന്നത്. എൻ.ഡി.എ ഇപ്പോൾ 303 സീറ്രുകളിൽ ലീഡ് ചെയ്യുകയാണ്. എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ എൻ.ഡി.എയാണ് മുന്നേറുന്നത്. തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിനാണ് ലീഡ്. ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും നേർക്കുനേർ പൊരുതിയ ബംഗാളിൽ ഇരുകൂട്ടരും ഒപ്പത്തിനൊപ്പമാണ്. കേരളത്തിൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.