muralee

കണ്ണൂർ: വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ജയരാജന് അടിതെറ്റുന്നു. 195344 വോട്ടുകളാണ് ഇതുവരെ കെ. മുരളീധരൻ നേടിയത്. 168550 വോട്ടുകളാണ് ജയരാജന് ഇതുവരെ ലഭിച്ചിട്ടുള്ളത്.

ആകെ 37.51% ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോൾ വടകരയിൽ 26794 വോട്ടിന്റെ മുൻതൂക്കമാണ് കെ മുരളീധരനുള്ളത്. ബിജെപി സ്ഥാനാർത്ഥി ബഹുദൂരം പിന്നിലാണ്. ആകെ 29380 വോട്ടാണ് ബിജെപിയുടെ ഇതുവരെയുള്ള നേട്ടം.