തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിന് എതിരായി ജനങ്ങൾ നൽകിയ തിരിച്ചടിയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ കാണാൻ കഴിഞ്ഞതെന്ന് വടകര യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ പറഞ്ഞു. ശബരിമല വിഷയം മുഖ്യമന്ത്രി വ്യക്തിപരമായാണ് കൈകാര്യം ചെയ്തത്. അദ്ദേഹത്തിന്റെ വാശിയിൽ മറ്റുള്ളവരെ മൂകസാക്ഷികളാക്കി. അതിന് ജനം കൊടുത്ത ശിക്ഷയാണ് എൽ.ഡി.എഫിന്റെ പരാജയമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.