ep-jayarajan

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ച കനത്ത തിരിച്ചടി പരിശോധിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. കേരളത്തിൽ മതധ്രുവീകരണമാണ് ഉണ്ടായതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത് സർക്കാറിനെതിരെയുള്ള തിരിച്ചടിയല്ല. ശബരിമല വിഷയത്തിൽ വന്ന വിധിയെഴുത്തല്ല ഇത്. കോൺഗ്രസിന് മറ്റ് സംസ്ഥാനങ്ങളിൽ ലഭിച്ച തിരിച്ചടിയും കൂട്ടിവായിക്കേണ്ടതാണ്. എന്നാൽ ഇടത് പക്ഷത്തിന് ലഭിച്ച തിരിച്ചടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.