rahul-gandhi

വയനാട്: കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ ഒരു സ്ഥാനാർത്ഥിക്കും ലഭിക്കാത്ത ഭൂരിപക്ഷവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിജയത്തിലേക്ക്. നിലവിൽ വോട്ട് എണ്ണിത്തീർന്നപ്പോൾ രാഹുൽ ഗാന്ധിക്ക് 623409 വോട്ടാണ് ലഭിച്ചത്. 391761 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് രാഹുൽ മുന്നേറുന്നത്.

അതേസമയം,​ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേത്തിയിൽ സ്മൃതി ഇറാനിയുടെ തേരോട്ടം തുടരുകയാണ്. സിറ്റിംഗ് എം.പിയായ രാഹുൽ ആദ്യ റൗണ്ടിൽ മുന്നേറിയെങ്കിലും സ്മൃതി ലീഡ് നിലനിർത്തുന്ന കാഴ്ചയാണ് കാണുന്നത്. കോൺഗ്രസിന്റെ പരമ്പാരഗത മണ്ഡലമാണ് അമേത്തി.