sreedharan-pillai

കേരളത്തിലെ ചില സീറ്റുകളിൽ വിജയപ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. എന്നാൽ ജനങ്ങളുടെ പിന്തുണ ഏറ്റവും കൂടുതലായി തന്നെ ബി.ജെ.പിയ്‌ക്കും എൻ.ഡി.എയ്‌ക്കും ലഭിച്ചുവെന്നും പിള്ള പറഞ്ഞു.

കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് സംഭവിച്ചിരിക്കുന്നത്. കമ്മ്യൂണിസ്‌റ്റ് പാർട്ടികൾക്കെല്ലാം കൂടി ഒരു കൈയുടെ വലിപ്പത്തിൽ എത്താൻ കഴിഞ്ഞു. തമിഴ്നാട്ടിൽ ഡി.എം.കെയുടെ സഹായമുള്ളതുകൊണ്ട് പിടിച്ചു നിന്നു. കേരളത്തിലും അങ്ങനെ തന്നെ. കേരളത്തിൽ ചില സീറ്റുകൾ വിജയിക്കുമെന്ന് ഉറച്ച പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ കേരളത്തിൽ എൻ.ഡി.എയ്‌ക്കും ബി.ജെ.പിയ്‌ക്കും മികച്ച ജനപിന്തുണ തന്നെ ലഭിച്ചു. വർഗീയ പാർട്ടി പ്രീണനമാണ് യു.ഡി.എഫ് നടത്തിയതെന്നും പിള്ള ആരോപിച്ചു.