modi

ന്യൂഡൽഹി: തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേറുന്നതിന്റെ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ത്യ വീണ്ടും വിജയിച്ചെന്ന് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. നമ്മൾ ഒരുമിച്ച് വളർന്നു, നമ്മൾ ഒരുമിച്ച് പുരോഗതി കൈവരിച്ചു, ഇനി നമ്മൾ ഒരുമിച്ച് കരുത്തുറ്റ ഇന്ത്യയെ പടുത്തുയർത്തും. ഇന്ത്യ ഒരിക്കൽകൂടി വിജയിച്ചിരിക്കുന്നു- മോദി ട്വീറ്റിൽ വ്യക്തമാക്കി.

सबका साथ + सबका विकास + सबका विश्वास = विजयी भारत

Together we grow.

Together we prosper.

Together we will build a strong and inclusive India.

India wins yet again! #VijayiBharat

— Chowkidar Narendra Modi (@narendramodi) May 23, 2019


അതേസമയം, വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലേറുന്ന നരേന്ദ്രമോദിയെ അഭിനന്ദിച്ച് ലോകനേതാക്കൾ രംഗത്തെത്തി.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഹയും മോദിയെ അഭിനന്ദനം അറിയിച്ചു.പിന്നാലെ വ്ലാഡ്മിർ പുച്ചിനും അഭിനന്ദനം അറിയിച്ചു.

Congratulations, my friend @Narendramodi, on your impressive election victory! The election results further reaffirm your leadership of the world's largest democracy. Together we will continue to strengthen the great friendship between India & Israel.
Well done, my friend! 🇮🇱🤝🇮🇳 https://t.co/2U5yJmHddS

— PM of Israel (@IsraeliPM) May 23, 2019


അതേസമയം, തിര‌ഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബി.ജെ.പി സഖ്യം മുന്നേറുകയാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന് വൻ ഭൂരിപക്ഷം കിട്ടുമെന്നാണ് ഇപ്പോഴത്തെ ഫലസൂചനകൾ വ്യക്തമാക്കുന്നത്. ബി.ജെ.പിക്ക് ഒറ്രയ്ക്ക് ഭൂരിപക്ഷം കിട്ടാനാണ് സാദ്ധ്യത. തിര‌ഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ വന്നപ്പോൾ യു.പി.എ ഒന്ന് പതറിയെങ്കിലും പിന്നീട് നൂറിലധികം സീറ്രുകളിൽ മുന്നേറ്രം നടത്തി. നൂറോളം സീറ്രുകളിൽ മറ്ര് കക്ഷികളാണ് മുന്നേറുന്നത്.