ഗാന്ധിനവർ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി റെക്കർഡിട്ടിരിക്കുകയാണ് ബി.ജെ.പിയുടെ രാഷ്ട്രീയ ചാണക്യനായ അമിത്ഷാ.
ഗാന്ധിനഗർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി സി.ജെ. ചാവ്ഡയെ ബഹുദൂരം പിന്നിലാക്കിയാണ് അമിത് ഷാ ബി.ജെ.പിയുടെ ഉരുക്കുകോട്ടയിൽ തേരോട്ടം നടത്തിയത്. ഒരിക്കൽ പോലും ലീഡ് വിട്ടുകൊടുക്കേണ്ടി വന്നില്ല. വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ അമിത് ഷായുടെ ലീഡ് മുകളിലേക്കായിരുന്നു. ഭൂരിപക്ഷം അഞ്ചുലക്ഷം വോട്ട് കടന്നതോടെ അണികളുടെ ആവേശം അണപൊട്ടിയെഴുകി.
നേരത്തെ എൽ.കെ. അദ്വാനി തുടർച്ചയായി മത്സരിച്ച് വിജയിച്ചിരുന്ന മണ്ഡലമായിരുന്നു ഗാന്ധിനഗർ. ഇക്കുറി അദ്വാനിക്ക് പകരം അമിത് ഷായെയാണ് ബി.ജെ.പി. സ്ഥാനാർത്ഥിയാക്കിയത്.
'ഇന്ത്യയുടെ വിജയമാണിത്. പ്രതിപക്ഷപാർട്ടികളുടെ കള്ള പ്രചാരണത്തിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും പൊള്ളയായ രാഷ്ട്രീയത്തിനുമെതിരായ ജനവിധിയാണിത്. ജാതീയത, കുടുംബവാഴ്ച, പ്രീണനം എന്നിവ തള്ളികളഞ്ഞ് ജനങ്ങൾ വികസനവും ദേശീയതയും തിരഞ്ഞെടുത്തിരിക്കയാണ്.'- അമിത് ഷാ .