-saritha-rahul

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനിക്കുമൊപ്പം അമേതിയിൽ മത്സരത്തിനിറങ്ങിയ സരിത നായർ ഇതുവരെ 148 വോട്ടാണ് നേടിയത്. കേരളത്തിൽ മത്സരിക്കാനുള്ള പത്രിക തള്ളിയതിനെ തുടർന്നായിരുന്നു രാജ്യം ഉറ്റുനോക്കുന്ന ഒരു മണ്ഡലം കൂടിയായ അമേതിയിൽ മത്സരിക്കാൻ സരിത തീരുമാനിച്ചത്.

സ്‌മൃതി ഇറാനി മുന്നേറിക്കൊണ്ടിരിക്കുന്ന മണ്ഡലത്തിൽ രണ്ടാം സ്ഥാനത്താണ് രാഹുൽ ഗാന്ധിയുള്ളത്. മത്സരിച്ച് വിജയിക്കുകയല്ല തന്റെ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിന്റെ ലക്ഷ്യമെന്ന് നേരത്തേ സരിത അഭിപ്രായപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിലും ഹൈബി ഈഡനെതിരെ എറണാകുളത്തും മത്സരിക്കാനായിരുന്നു സരിതയുടെ നീക്കം. എന്നാൽ,​ രണ്ടിടത്തും പത്രിക തള്ളിപ്പോവുകയായിരുന്നു. തുടർന്നാണ് ദേശീയശ്രദ്ധ പതിയുന്ന അമേതിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്.