mg-university-info

അപേക്ഷ തീയതി

മൂന്നും നാലും സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം പ്രൈവറ്റ് (2017 അഡ്മിഷൻ റഗുലർ/2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴയില്ലാതെ ജൂൺ ആറുവരെയും 500 രൂപ പിഴയോടെ 10 വരെയും 1000 രൂപ സൂപ്പർഫൈനോടെ 12 വരെയും അപേക്ഷിക്കാം. മൂന്നും നാലും സെമസ്റ്റർ എം.എ./എം.കോം വിദ്യാർത്ഥികൾ 1975 രൂപയും എം.എസ്‌സി വിദ്യാർത്ഥികൾ 2125 രൂപയും (റഗുലർ അപ്പിയറൻസ്) അടയ്ക്കണം (പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസ് ഉൾപ്പെടെ). വീണ്ടുമെഴുതുന്നവർ നിശ്ചിത പരീക്ഷാഫീസ് അടയ്ക്കണം.

പരീക്ഷാഫലം

ഒന്നും രണ്ടും സെമസ്റ്റർ എം.എ. ഇംഗ്ലീഷ് പ്രൈവറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ ആറുവരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.ബി.എ. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ ആറുവരെ അപേക്ഷിക്കാം.

സ്വാശ്രയ എൻ.എസ്.എസ്.

പുതുതായി സ്വാശ്രയ എൻ.എസ്.എസ്. യൂണിറ്റുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന കോളേജുകൾ നിശ്ചിത ഫോമിലുള്ള അപേക്ഷ 31നകം സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർക്ക് നൽകണം.

പി എച്ച്.ഡി നൽകി

ഫിസിക്‌സിൽ ജെസിയമ്മ കുര്യൻ, കെ.ആർ.ബിന്ദു, അനിത അബ്രാഹം, കെ. ഐജോ ജോൺ, പ്രിൻസ് തോമസ്, ആൻ റോസ് അബ്രഹാം, ഇ. സാവിത്രി ദേവി, കമ്പ്യൂട്ടർ സയൻസിൽ വി.ആർ. അനു, കെ.യു. ഷേബ, എജ്യൂക്കേഷനിൽ മിലിയ സൂസൻ ജോസഫ്, ജി. ധന്യ, എസ്. അനിഷ, സി. ഉണ്ണി, കെ.ജി. ചിത്രലേഖ, റ്റിമി തമ്പി, ബയോ സയൻസസിൽ ഗ്ലിന്ധ്യ ഭാഗ്യലക്ഷ്മി, എസ്. മൊഹമ്മദ് ആഷിക്ക്, ജയേഷ് കുര്യാക്കോസ്, പോളിമർ ടെക്‌നോളജിയിൽ എം.ജി. മായ, ബയോ ടെക്‌നോളജിയിൽ എം. അനൂപ്, സുവോളജിയിൽ എം.എസ്. പ്രദീപ്, ഫാർമസിയിൽ ബി. പ്രശാന്ത്, ദീപ ജോസ്, മാത്തമാറ്റിക്‌സിൽ ബി. രോശ്‌നി എന്നിവർക്ക് പി എച്ച്ഡി നൽകാൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു.

.