ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ തിളക്കമാർന്ന വിജയത്തിന് പിന്നാലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ പത്രസമ്മേളനത്തിൽ തിരുവനന്തപുരത്തെ വിജയി ശശി തരൂർ ആറ്റിങ്ങൽ മണ്ഡലത്തിൽ വിജയിച്ച അടൂർ പ്രകാശിന് മധുരം നൽകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ വി.എസ്.ശിവകുമാർ, എം.വിൻസെന്റ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പാലോട് രവി തുടങ്ങിയവർ സമീപം