ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നതായും രാഹുൽ പറഞ്ഞു. അമേത്തിയിൽ തനിക്കെതിരെ മത്സരിച്ച കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയേും രാഹുൽ ഗാന്ധി അഭിനന്ദിച്ചു. ജനങ്ങൾ അർപ്പിച്ച വിശ്വാസം സ്‌മൃതിക്ക് പൂർത്തീകരിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു
കേരളത്തിൽ കോൺഗ്രസിന് മികച്ച വിജയം നൽകിയ കേരള ജനതയേയും അഭിന്ദിക്കാൻ രാഹുൽ ഗാന്ധി മറന്നില്ല.