ali-akbar

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പരാജയപ്പെട്ടാൻ തല മൊട്ടയടിക്കുമെന്ന് സംവിധായകൻ അലി അക്ബർ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ വിജയിച്ചതോടെ തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് സംവിധായകൻ. മൊട്ടയടിച്ചുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് അലി അക്ബർ ഇക്കാര്യം അറിയിച്ചത്.

കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്ക് നന്ദിയും അർപ്പിച്ചു. വാക്ക് പാലിച്ച അലി അക്ബറിന് അഭിനന്ദനപ്രവാഹമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്..

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവൻ എന്ന്‌ ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു... കൂടെ നിന്നവരോടും,

മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയെ വിലയിരുത്താം... കമ്മികൾ തോറ്റതിൽ ആഹ്ലാദിക്കാം.