ന്യൂഡൽഹി: അഞ്ചുലക്ഷം രൂപവരെ നികുതിദായകമായ വരുമാനമുള്ള മുതിർന്ന പൗരന്മാർക്ക് (60 വയസിനുമേൽ പ്രായമുള്ളവർ) സ്രോതസിൽ നിന്നുള്ള നികുതി ഒഴിവാക്കാൻ അവസരം. ഇവർ ഫോം 15 എച്ച് പൂരിപ്പിച്ച് നൽകിയാൽ ബാങ്ക് നിക്ഷേപത്തിന്റെ പലിശയിന്മേൽ ഈടാക്കുന്ന സ്രോതസിൽ നിന്നുള്ള നികുതി (ടി.ഡി.എസ്) ഒഴിവാക്കാമെന്ന് സെൻട്രൽ ബോർഡ് ഒഫ് ഡയറക്‌ട് ടാക്‌സസ് (സി.ബി.ഡി.ടി) വ്യക്തമാക്കി. നേരത്തേ ഇളവിന് ബാധകമായ വരുമാന പരിധി 2.5 ലക്ഷം രൂപയായിരുന്നു.
നരേന്ദ്ര മോദി സർക്കാർ തിരഞ്ഞെടുപ്പിന് മുമ്പായി ഫെബ്രുവരിയിൽ അവതരിപ്പിച്ച ബഡ‌്ജറ്റ്, അഞ്ചുലക്ഷം രൂപവരെ നികുതിദായകമായ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കായിരുന്നു. മൂന്നുകോടി ഇടത്തരം വരുമാനക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.