ഭുവനേശ്വർ : തന്റെ കാമുകിയെ വിവാഹം കഴിക്കാൻ അനുമതി നേടി കോടതിയെ സമീപിക്കുമെന്ന് ഇന്ത്യൻ വനിതാ അത്ലറ്റ് ദ്യുതിചന്ദ്. അഞ്ചുവർഷമായി താൻ സ്വവർഗബന്ധത്തിൽ തുടരുന്നതായുള്ള ദ്യുതിയുടെ വെളിപ്പെടുത്തൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ ദ്യുതിയുടെ മാതാപിതാക്കൾ രംഗത്തു വരികയും ചെയ്തു. തുടർന്നാണ് വിവാഹം കഴിക്കാൻ നിയമാനുവാദം തേടാൻ ദ്യുതി തീരുമാനിച്ചത്. ഇന്ത്യയിൽ സ്വവർഗ ലൈംഗികബന്ധം കുറ്റകരമല്ലെങ്കിലും സ്വവർഗ വിവാഹം അനുവദിച്ചിട്ടില്ല.