രുചി കാരണമാണ് പലരും ചേമ്പ് കഴിക്കുന്നത്. എന്നാൽ ഇതിലെ ആരോഗ്യഗുണം കൂടി അറിഞ്ഞ് കഴിക്കാം ഇനി. ശരീരത്തിന് ഊർജ്ജം നൽകുകയും തളർച്ച ഇല്ലാതാക്കുകയും ചെയ്യുന്നു. നാരുകളുടെ കലവറയായതിനാൽ ദഹനം വേഗത്തിലാക്കുന്നു. ശരീരഭാരം വർദ്ധിപ്പിക്കാൻ ഉത്തമം. ഡയറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് പ്രതിവിധി കൂടിയാണ് ചേമ്പ്.
വിറ്റാമിൻ ഇ ശേഖരമുള്ളതിനാൽ താരനേയും മുടി കൊഴിച്ചിലിനേയും പ്രതിരോധിയ്ക്കുന്നു. മുടി വളർച്ചയ്ക്ക് സഹായകം. ഉയർന്ന അളവിലുള്ള വിറ്റാമിൻ സി രോഗപ്രതിരോധം ഉറപ്പാക്കുന്നു. വിഷാദത്തെയും ഉത്കണ്ഠയെയും പ്രതിരോധിക്കാൻ സഹായകം. കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും. മാത്രമല്ല ഹൃദയാഘാതത്തെയും പ്രതിരോധിക്കും.
ഇതിലുള്ള സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ഘടകങ്ങൾ രക്തസമ്മർദ്ദം ക്രമപ്പെടുത്തുന്നു. ഹൈപ്പർ ടെൻഷൻ കുറയ്ക്കുന്നു. മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ, കാത്സ്യം തുടങ്ങിയവ ധാരാളമുള്ളതിനാൽ അകാല വാർദ്ധക്യത്തെ ചെറുക്കാൻ സഹായകം.