മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മവിശ്വാസം വർദ്ധിക്കും. പരീക്ഷ, ഇന്റർവ്യൂകളിൽ വിജയം. യുക്തമായ തീരുമാനങ്ങൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രവർത്തനക്ഷമത വർദ്ധിക്കും. സദ്ചിന്തകൾ ഉണ്ടാകും. ആപത് വചനങ്ങൾ സ്വീകരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ബന്ധുക്കളെ സഹായിക്കും. ആഹ്ളാദകരമായ അന്തരീക്ഷം. അശ്രാന്ത പരിശ്രമം വേണ്ടിവരും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മികവുപ്രകടിപ്പിക്കും. വിശദീകരണങ്ങൾ നൽകും. ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കർമ്മമേഖലയിൽ വിജയം. ഉദേശശുദ്ധിയോടെയുളള പ്രവർത്തനം. ലക്ഷ്യപ്രാപ്തി നേടും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുതിയ കരാർ ജോലികൾ. സാമ്പത്തിക നേട്ടം. ബന്ധുക്കൾ വിരുന്നുവരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
താമസം മാറും. വിദ്യാവിജയം. സഹപ്രവർത്തകരെ സഹായിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ജോലിഭാരം വർദ്ധിക്കും. നിക്ഷേപം ഉണ്ടാകും. ആഗ്രഹസാഫല്യം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ദൗത്യങ്ങൾ മനസംതൃപ്തിയോടുകൂടി ചെയ്യും. സുതാര്യത വർദ്ധിക്കും. കൂട്ടുക്കച്ചവടത്തിൽ നിന്ന് പിന്മാറും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വിതരണ മേഖലയിൽ പുരോഗതി. തർക്കങ്ങൾ രമ്യമായി പരിഹരിക്കും. ആത്മാഭിമാനം വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കാർഷിക പുരോഗതി. പുതിയ ആശയങ്ങൾ നടപ്പാക്കും. ചുമതലാബോധം വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഗുണനിലവാരം മെച്ചപ്പെടുത്തും. ജോലിയിൽ നവീകരണം. അർഹമായ അംഗീകാരം.