മാണ്ഡ്യ: കർണാടകത്തിലെ മാണ്ഡ്യക്കടുത്ത് മധൂറിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ നവദമ്പതിമാർ അടക്കമാണ് അപകടത്തിൽപെട്ടത്. ജയദീപ് (28), ഭാര്യ പൂക്കോട് സ്വദേശിനി വി.ആർ ജ്ഞാനതീർഥ (27), കോട്ടാംപൊയിൽ സ്വദേശി കിരൺ (30), ഭാര്യ പന്നിയന്നൂർ സ്വദേശിനി ജിൻസി രാജൻ (26) എന്നിവരാണ് മരിച്ചത്. കാറിൽ ടാങ്കർ ലോറി ഇടിച്ചായിരുന്നു അപകടം.
പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ടാങ്കർ ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറുകയായിരുന്നു. വാഹനമോടിച്ചിരുന്ന ജയദീപടക്കം മൂന്നു പേർ സംഭവസ്ഥലത്തും, ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യെയുമാണ് മരിച്ചത്. ഒരാഴ്ചമുമ്പാണ് കിരണിന്റെയും ജിൻസിയുടെയും വിവാഹം നടന്നത്.