1. പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇതിന് മുന്നോടിയായി 28ന് വാരണാസി സന്ദര്‍ശിക്കും. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനിയുമായും മുരളി മനോഹര്‍ ജോഷിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. അതേസമയം, രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ മറ്റന്നാള്‍ സത്യപ്രതിജ്ഞ ചെയ്യും എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന് മുന്നോടിയായി ഇന്ന് ചേരുന്ന അവസാന മന്ത്രിസഭാ യോഗത്തില്‍ മന്ത്രിസഭ പിരിച്ചു വിടുന്നതിനുള്ള പ്രമേയം പാസാക്കും. തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാജി സമര്‍പ്പിക്കും. എന്നാല്‍ രണ്ടാം മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനം ആയില്ല
2. രണ്ടാം വരവില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ കാബിനറ്റില്‍ ഉള്‍പ്പെടുത്തും എന്നും റിപ്പോര്‍ട്ട്. അരുണ്‍ ജെയ്റ്റ്ലി കൈകാര്യം ചെയ്തിരുന്ന ധനകാര്യ വകുപ്പ് അമിത് ഷായ്ക്ക് നല്‍കും എന്ന് സൂചന. നിലവിലെ കാബിനറ്റില്‍ മോദി മാറ്റം വരുത്തും. സഹമന്ത്രിമാരായി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തും. പ്രഫഷണലുകളായ ചിലരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. അമേഠിയില്‍ രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്ക് കൂടുതല്‍ മെച്ചപ്പെട്ട വകുപ്പ് ലഭിച്ചേക്കും. സ്പീക്കര്‍ സ്ഥാനം സ്മൃതിയ്ക്ക് നല്‍കും എന്നും വിവരം
3. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി നേരിട്ട തോല്‍വിയില്‍ ആരോപണങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് മറിച്ചെന്ന് സി. ദിവാകരന്‍. ഇതാണ് ശശി തരൂരിന് ഭൂരിപക്ഷം ലഭിക്കാന്‍ കാരണം . പരാജയം സംഘടിത നീക്കത്തിന്റെ ലക്ഷണം. ഇതിന്റെ കാരണം ഇടത് മുന്നണി പരിശോധിക്കണം എന്നും ദിവാകരന്റെ ആവശ്യം. തോല്‍വിക്ക് ശബരിമല മാത്രമല്ല കാരണം, പല കാരണങ്ങളില്‍ ഒന്ന് മാത്രമാണ് ശബരിമല എന്നും സി. ദിവാകരന്റെ വിലയിരുത്തല്‍.
4. അതസമയം, പാലക്കാട് മണ്ഡലത്തിലെ തോല്‍വി ഗൂഢാലോചനയുടെ ഭാഗമെന്ന് എം.ബി രാജേഷ്. ചെര്‍പ്പുളശ്ശേരിയിലെ പാര്‍ട്ടി ഓഫീസിലെ പീഡനകഥ ഇതിനുള്ള തെളിവ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ ഒരു സ്വാശ്രയ കോളേജ് മുതലാളി എന്നും പരാമര്‍ശം. മണ്ണാര്‍ക്കാട്ടെ വോട്ട് ചോര്‍ച്ചയും തന്റ തോല്‍വിക്ക് മറ്റൊരു കാരണം എന്നും എം.ബി രാജേഷ്.
5. ജനങ്ങളുടെ പള്‍സ് തിരിച്ചറിയാന്‍ എല്‍.ഡി.എഫ് നേതാക്കള്‍ക്ക് കഴിഞ്ഞില്ല എന്ന് സി.എന്‍ ജയദേവന്‍. ഒരു ലക്ഷം വോട്ടിന് പരാജയപ്പെടുന്നിടത്ത് 50,000 വോട്ടിന് ജയിക്കും എന്ന കണക്കുകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് പരിശോധന നടത്തണം എന്നും ആവശ്യം
6. അതേസമയം, തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സഹപ്രവര്‍ത്തകരേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റേയും രാജ്യത്തിന്റേയും ഉത്തമ താത്പര്യത്തിനു വേണ്ടി അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നു എന്നും മുഖ്യമന്ത്രി
7. മത്സരിച്ച എം.എല്‍.എമാരില്‍ നാലുപേര്‍ ലോക്സഭയിലേക്ക് പോകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇനി ഉപതിരഞ്ഞെടുപ്പിന്റെ കാലം. കോണ്‍ഗ്രസ് അംഗങ്ങളായ കെ.മുരളീധരന്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവരും സി.പി.എമ്മിലെ എ.എം. ആരിഫ് ആലപ്പുഴയിലും ആണ് വിജയിച്ചത്. ഇവര്‍ യഥാക്രമം പ്രതിനിധീകരിച്ചിരുന്ന വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപ തിരഞ്ഞെടുപ്പു വരുന്നത്. കൂടാതെ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന കോട്ടയം ജില്ലയിലെ പാലായിലും പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തും ആണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
8. മൊത്തം ഒന്‍പത് എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് ജനവിധി തേടിയിരുന്നു. ഇതില്‍ അഞ്ചു പേര്‍ പരാജയപ്പെട്ടു. വീണ ജോര്‍ജ് (പത്തനംതിട്ട), പി.വി. അന്‍വര്‍ (നിലമ്പൂര്‍), എ. പ്രദീപ്കുമാര്‍ (കോഴിക്കോട്), സി. ദിവാകരന്‍ (തിരുവനന്തപുരം), ചിറ്റയം ഗോപകുമാര്‍ (മാവേലിക്കര) എന്നിവരാണ് പരാജയപ്പെട്ടത്. എം.എല്‍.എമാരില്‍ തിരുവനന്തപുരത്തു മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരന്‍ മാത്രമാണ് മൂന്നാമത് ആയത്. യു.ഡി.എഫിലെ ശശി തരൂര്‍ വിജയിച്ച തിരുവനന്തപുരത്ത് എന്‍ഡിഎയിലെ കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തി.
9. പത്തനംതിട്ട ജില്ലയിലെ അഞ്ച് എം.എല്‍.എമാരില്‍ മൂന്നുപേരും ലോക്സഭയിലേക്കു മത്സരിച്ചിരുന്നു. ഇതില്‍ അടൂര്‍ പ്രകാശ് (കോന്നി) മാത്രമാണു വിജയിച്ചത്. ഇനി കോന്നിയില്‍ ഉപതിരഞ്ഞെടുപ്പു നടക്കും. വീണ ജോര്‍ജ് പ്രതിനിധീകരിച്ച ആറന്‍മുളയില്‍ ഇവര്‍ രണ്ടാമതായി. ഇവിടെ യു.ഡി.എഫിലെ ആന്റേ ആന്റണിയാണ് ഒന്നാമത് എത്തിയത്. അടൂരിന്റെ ചിറ്റയം ഗോപകുമാര്‍ മണ്ഡലത്തിനു പുറത്തുള്ള മാവേലിക്കരയില്‍ ആണ് മത്സരിച്ചത്. കോഴിക്കോട് മത്സരിച്ച എ. പ്രദീപ് കുമാര്‍ പ്രതിനിധീകരിച്ച കോഴിക്കോട് നോര്‍ത്തില്‍ യു.ഡി.എഫിലെ എം.കെ. രാഘവന്‍ വിജയിച്ചു.
10. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സംസ്ഥാന ഭരണം നിലനിര്‍ത്താനുള്ള തത്രപ്പാടില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം. ഇതിനായി കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്ന പുതിയ ഫോര്‍മുലയ്ക്കും സഖ്യത്തില്‍ ചര്‍ച്ച. പുതിയ ഫോര്‍മുലയും ആയി കോണ്‍ഗ്രസ് രംഗത്ത് എത്തിയത്, സംസ്ഥാനത്ത് അട്ടിമറി നടത്തി ബി.ജെ.പി അധികാരം പിടിക്കുമോ എന്ന് കോണ്‍ഗ്രസും ജെ.ഡി.എസും ഭയപ്പെടുന്ന പശ്ചാത്തലത്തില്‍. സഖ്യത്തിന് ഉള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും സ്വരചേര്‍ച്ച ഇല്ലായ്മയുമാണ് ബി.ജെ.പിക്ക് അവസരം ഒരുക്കിയത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെ.ഡി.എസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേരും.
11. ദളിത് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകി എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇതിനെ മറികടക്കാന്‍ ദളിത് വിഭാഗത്തില്‍ നിന്ന് ഒരാളെ മുഖ്യമന്ത്രി ആക്കാന്‍ ആണ് കര്‍ണാടക പി.സി.സിയുടെ ആലോചന. അങ്ങനെ എങ്കില്‍ നിലവിലെ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയെ മുഖ്യമന്ത്രി ആക്കുകയും ജെ.ഡി.എസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ആണ് കോണ്‍ഗ്രസിന് മുന്നിലുള്ള പോംവഴി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജെ.ഡി.എസ് തയ്യാറാകുമോ എന്ന് കണ്ട് അറിയേണ്ടത്. കോണ്‍ഗ്രസ് കാലു വാരിയത് കൊണ്ടാണ് ദേവഗൗഡ അടക്കമുള്ള നേതാക്കള്‍ തോല്‍ക്കാന്‍ കാരണം എന്നാണ് ജെ.ഡി.എസ് കരുതുന്ന്