smrithi-irani

തിരുവനന്തപുരം: സിറ്റിംഗ് സീറ്റായ അമേതിയിൽ പരാജയപ്പെട്ട കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെയും എ.ഐ.സി.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെയും രൂക്ഷമായി പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കർ രംഗത്ത്. രാഹുൽ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാർത്ഥം ഇപ്പോഴാണ് പിടികിട്ടിയതെന്നും ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ല ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

രാഹുൽ ഗാന്ധി അമേതി നിലനിർത്തി വയനാട് സീറ്റ് വിട്ടാലുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് പ്രതീക്ഷിച്ച കോൺഗ്രസ് നേതാവ് ടി. സിദ്ദിഖിന്റെ കാര്യം കട്ടപ്പുകയാണെന്നും ജയശങ്കർ പറയുന്നു. വയനാട്ടുകാരുടെ സന്തോഷത്തിലും ടി.സിദ്ദിഖിന്റെ സങ്കടത്തിലും പങ്കു ചേരുന്നെ പറഞ്ഞാണ് ജയശങ്കർ പോസ്റ്റ അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം