astro

അശ്വതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനഗുണം ലഭിക്കും. മാതാവിന്റെ ആരോഗ്യനില മെച്ചമാകും. ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും. പ്രശസ്തി വർദ്ധിക്കും. നരസിംഹമൂർത്തിക്ക് പാനകം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം..


ഭരണി: ദാമ്പത്യപരമായി അനുകൂല സമയം. ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും. അസാധാരണ വാക്സാമർത്ഥ്യം പ്രകടമാക്കും. പല വിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. ഹനുമാൻ സ്വാമിക്ക് വടമാല ചാർത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


കാർത്തിക: പിതൃഗുണവും, ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹ കാര്യങ്ങൾക്ക് അനുകൂല തീരുമാനം എടുക്കാൻ തടസം നേരിടും. ശാസ്താവിന് ഭസ്മാഭിഷേകം ഉത്തമം. ശ്രീകൃഷ്ണന് പാൽപായസം കഴിപ്പിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.


രോഹിണി: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ആരോഗ്യപരമായി നല്ലകാലമല്ല. ഗൃഹസംബന്ധമായി അസ്വസ്ഥകൾ അനുഭവപ്പെടും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം അനുകൂലം. ശനിപ്രീതി വരുത്തുക.


മകയീരം: മനസിനു സന്തോഷം ലഭിക്കും. ആരോഗ്യപരമായി നല്ലകാലമല്ല. യാത്രകൾ ആവശ്യമായി വരും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് കൂടുതൽ ജോലിഭാരം വർദ്ധിക്കും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


തിരുവാതിര: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. മിഥുനരാശിക്കാർ ആരോഗ്യപരമായി ശ്രദ്ധിക്കണം. മാതൃഗുണം ലഭിക്കും. വ്യവസായികൾക്ക് തൊഴിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും. ശിവന് ശംഖാഭിഷേകം നടത്തുക. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. വ്യാഴാഴ്ച ദിവസം അനുകൂലം.


പുണർതം: മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ആത്മീയതയിലും ദൈവീകചിന്തക്കും വേണ്ടി സമയം ചെലവഴിക്കും. ദാമ്പത്യജീവിതം ശോഭനമായിരിക്കും. തിങ്കളാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.


പൂയം: ദാമ്പത്യ ജീവിതം സംതൃപ്ത മായിരിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികളുടെ പരിശ്രമങ്ങൾ ഫലവത്താകും. ശാസ്താവിന് നീരാഞ്ജനം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


ആയില്യം: സഹോദരാദിഗുണം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. തൊഴിൽ രഹിതർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. നാഗർക്ക് ഉപ്പും മഞ്ഞളും സമർപ്പിക്കുക.


മകം: കലാരംഗത്ത് പ്രശസ്തിയും അംഗീകാരവും ലഭിക്കും. വിവാഹ സംബന്ധമായി തീരുമാനം എടുക്കും. ഡോക്ടർമാർക്ക് പ്രശസ്തി വർദ്ധിക്കും. വിവാഹാലോചനകൾക്ക് സാദ്ധ്യത. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


പൂരം: വിദ്യാർത്ഥികൾക്ക് ഉന്നത വിജയം ലഭിക്കും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും. ശാസ്താവിന് നീരാഞ്ജനം നടത്തുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

ഉത്രം: വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. പിതൃഗുണം പ്രതീക്ഷിക്കാം. അധിക ചെലവുകൾ ഉണ്ടാകും. സംസാരത്തിൽ നയന്ത്രണം പാലിക്കുക. ആരോഗ്യകാര്യങ്ങൾക്കായി ധനം ചെലവഴിക്കും. പിതൃഗുണം ലഭിക്കും. ശിവന് ശംഖാഭിഷേകം നടത്തുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


അത്തം: പിതൃഗുണം ലഭിക്കും. തൊഴിൽ തടസങ്ങൾ നേരിടും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. സാഹസിക പ്രവർത്തനത്തിൽ ഏർപ്പെടും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. മഹാഗണപതിക്ക് കറുക മാല ചാർത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


ചിത്തിര: മാതൃഗുണം പ്രതീക്ഷിക്കാം. വിവാഹ സംബന്ധമായി നിർണായക തീരുമാനം എടുക്കാൻ കഴിയാതെ വരും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


ചോതി: ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ധനചെലവ് നേരിടും. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ടവിഷയം ലഭിക്കും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ദാമ്പത്യഗുണം പ്രതീക്ഷിക്കാം. ശിവന് ശംഖാഭിഷേകം നടത്തണം. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


വിശാഖം: ആരാധനയ്ക്ക് സമയം കണ്ടെത്തും. നൃത്തസംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും. ഏഴരശനികാലമായതിനാൽ അനാവശ്യമായ സംസാരം ഒഴിവാക്കുക. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശനിയാഴ്ചദിവസം ശിവക്ഷേത്ര ദർശനം, തിങ്കളാഴ്ച ദിവസം അനുകൂലം.വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്.


അനിഴം: സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റിലും ഇന്റർവ്യുവിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കും. ശ്രീകൃഷ്ണന് പാൽപായസം കഴിപ്പിക്കുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


കേട്ട: തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. കർമ്മരംഗത്ത് വിഷമതകൾ അനുഭവപ്പെടും. ഏഴരശനികാലമായതിനാൽ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു തടസം വരാതിരിക്കാൻ ശ്രദ്ധിക്കണം. ശ്രീരാമസ്വാമിക്ക് അഷ്‌ടോത്തര അർച്ചന പരിഹാരമാകുന്നു. നാലമ്പല ക്ഷേത്ര ദർശനം ഉത്തമം.


മൂലം: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ഗൃഹത്തിൽ നിന്നും വിട്ടു നിൽക്കേണ്ടതായ അവസ്ഥ ഉണ്ടാകും. പിതൃഗുണം ഉണ്ടാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. കലാരംഗത്ത് അവസരങ്ങൾ കുറയും. ശിവന് ശംഖാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


പൂരാടം: സാമ്പത്തിക രംഗത്ത് കർശന നിലപാടുകൾ എടുക്കും. ഗൃഹ നിർമ്മാണത്തിനായി ധനം ചെലവഴിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. വ്രതാനുഷ്ഠാനത്തിന് താത്പര്യം ഉണ്ടാകും. സഹോദരങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശ്രീകൃഷ്ണന് പാൽപായസം കഴിപ്പിക്കുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ലതല്ല.


ഉത്രാടം: വിദ്യാഭ്യാസരംഗത്ത് നേട്ടം ലഭിക്കും. അന്യദേശത്ത് നിന്ന് ധനലാഭം ഉണ്ടാകും. സാമൂഹിക സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


തിരുവോണം: പിതൃഗുണം ലഭിക്കും. കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിവാഹകാര്യത്തിൽ തീരുമാനങ്ങൾ ഉണ്ടാകും. കർമ്മപുഷ്ടിക്ക് സാദ്ധ്യത. വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


അവിട്ടം: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ഉല്ലാസയാത്രകളിൽ പങ്കെടുക്കും. മാതൃപിതൃഗുണം ഉണ്ടാകും. ബുദ്ധിപരമായി പല സന്ദർഭങ്ങളും കൈകാര്യം ചെയ്യാൻ ശ്രമിക്കണം. ശിവന് ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. വെള്ളിയാഴ്ച ദിവസം അനുകൂലം.

ചതയം: വിവാഹത്തിന് അനുകൂലതീരുമാനം എടുക്കും. കർമ്മ സംബന്ധമായി യാത്രകൾ ആവശ്യമായി വരും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശിവന് ശംഖാഭിഷേകം നടത്തുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


പൂരുരുട്ടാതി: ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽ പരമായി ധാരാളം മത്സരങ്ങൾ നേരിടും. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദേശയാത്രയ്ക്കു ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


ഉത്രട്ടാതി: വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. കർമ്മപുഷ്ടിക്ക് സാദ്ധ്യത. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഉദ്യോഗസംബന്ധമായി ദൂരയാത്രകൾ ആവശ്യമായിവരും. തൊഴിൽപരമായി വളരെയധികം ശ്രദ്ധിക്കുക. ആറ്റുകാൽ ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


രേവതി: കർമ്മഗുണവും സാമ്പത്തിക നേട്ടവും കൈവരും. ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും. അസാധാരണ വാക് സാമർത്ഥ്യം പ്രകടമാക്കും. മാതൃഗുണം ഉണ്ടാകും. ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.