ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ 349 സീറ്റ് നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ മേയ് 30 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.ഇതുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കേന്ദ്രമന്ത്രിസഭാ യോഗം ചേരും.ഈ മാസം 28ന് വാരണാസിയിലും 29ന് ഗുജറാത്തിലും പ്രധാനമന്ത്രി സന്ദർശനം നടത്തുമെന്ന് റിപ്പോർട്ട് ഉണ്ട്.
ഇന്ന് രാവിലെ പ്രധാനമന്ത്രി മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും സന്ദർശിച്ചു.അദ്വാനിയുടെ വസതിയിൽ അമിത് ഷായ്ക്കൊപ്പം രാവിലെയാണ് മോദി എത്തിയാണ്. അദ്വാനിയെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനമാണ് പാര്‍ട്ടിയ്ക്ക് ശക്തമായ അടിത്തറ നല്‍കിയതെന്ന് സന്ദർശന ശേഷം മോദി ട്വീറ്റ് ചെയ്തു.
Called on respected Advani Ji. The BJP’s successes today are possible because greats like him spent decades building the party and providing a fresh ideological narrative to the people. pic.twitter.com/liXK8cfsrI
— Narendra Modi (@narendramodi) May 24, 2019
മുരളി മനോഹർ ജോഷിയുടെ പ്രവർത്തനം പാർട്ടിയെ ശക്തിപ്പെടുത്തിയെന്നും വിദ്യാഭ്യാസ മേഖലയ്ക്കായി അദ്ദേഹം നൽകിയ സേവനം വിലമതിക്കാനാകാത്തതാണെന്നും പ്രധാനമന്ത്രി കുറിച്ചു.
Dr. Murli Manohar Joshi is a scholar and intellectual par excellence. His contribution towards improving Indian education is remarkable. He has always worked to strengthen the BJP and mentor several Karyakartas, including me.
— Narendra Modi (@narendramodi) May 24, 2019
Met him this morning and sought his blessings. pic.twitter.com/gppfDt7KiB