nk-premachandran

കൊല്ലം: പ്രത്യയ

ശാസ്ത്രങ്ങളിൽ നിന്നുള്ള സി.പി.എമ്മിന്റെ നയവ്യതിയാനമാണ് അവരുടെ ശക്തികേന്ദ്രങ്ങളായ മലബാറിൽ പോലും കനത്ത തിരിച്ചടി നേരിടാൻ കാരണമായതെന്ന് കൊല്ലം എം.പിയായി തിരഞ്ഞെടുക്കപ്പെട്ട എൻ.കെ. പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു.

മൂലധനശക്തികളുടെ നിയന്ത്രണത്തിലുള്ള ലണ്ടൻ സ്റ്റോക്ക് മാർക്കറ്റിൽ പോയി ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഓഹരി കമ്പോളം തുറന്നു കൊടുത്തത് ഏത് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കൊല്ലം പ്രസ് ക്ളബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പ്രേമചന്ദ്രൻ ചോദിച്ചു. ലണ്ടൻ മാർക്കറ്റിൽ 365 ദിവസവും രാവിലെ ഓഹരിവിപണി തുറന്നു കൊടുക്കുന്നത് പതിവ് ചടങ്ങാണ്. അതിനെ ചരിത്രനേട്ടം എന്ന് വിശേഷിപ്പിച്ച പാർട്ടിയും പാർട്ടി പത്രവും ഏത് പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്ന് വ്യക്തമാക്കണം. മോദി പോലും ചെയ്യാൻ മടിക്കുന്ന കാര്യമാണിതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.