1. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജി. മേ കൊണ്ടുവന്ന ബദല്‍ ഉടമ്പടികള്‍ പാര്‍ലമെന്റ് തള്ളിയിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും തെരേസ മേ ഒഴിയും. ജൂണ്‍ 7ന് രാജി സമര്‍പ്പിക്കും. ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തത് ഇപ്പോഴും ഭാവിയിലും തന്നെ വേദനിപ്പിക്കുമെന്ന് മേയ് പുറത്ത് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ചിലപ്പോള്‍ ആഴ്ചകള്‍ എടുത്തേക്കും. അതുവരെ മേയ് കാവല്‍ പ്രധാനമന്ത്രി ആവാനും സാധ്യത ഉണ്ട്. തെരേസ മേയുടെ രാജി ബ്രിട്ടണില്‍ വലിയ അധികാര വടംവലിക്കും തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തുന്നത്.
2. കുമാരസ്വാമി സര്‍ക്കാര്‍ അഞ്ചു വര്‍ഷവും ഭരിക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ്. നേതൃയോഗങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തിന്റേതാണ് പ്രസ്താവന. സഖ്യസര്‍ക്കാരിനെ തകര്‍ക്കാനുള്ള ഒരു നീക്കവും അനുവതിക്കില്ലെന്നും യോഗം വ്യക്തമാക്കി. കര്‍ണാടകത്തില്‍ ജെ.ഡി.എസ് സഖ്യം തുടരുമെന്ന് സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കി ഇരുന്നു. കര്‍ണാടകത്തില്‍ ബി.ജെ.പിയ്ക്ക് ചരിത്ര വിജയമാണ് കിട്ടിയിരിക്കുന്നത്. 28 സീറ്റില്‍ 25ഉം നേടിയാണ് ബി.ജെ.പി കുതിപ്പ്.
3. സഖ്യസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കോണ്‍ഗ്രസ് ദള്‍ കൂട്ടുകെട്ടിന് വന്‍ തിരിച്ചടി നേരിടേണ്ടി വന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്ലി തുടങ്ങി കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ എല്ലാം പരാജയ പെട്ടിരുന്നു. ബി.ജെ.പി സീറ്റുകള്‍ തൂത്തുവാരിയതോടെ സഖ്യസര്‍ക്കാരിനെ കോട്ടം തട്ടാതെ സംരക്ഷിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസും ദളും.
4. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നിലപാട് മാറ്റാതെ പാകിസ്ഥാനുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും ഇല്ലെന്ന് ഇന്ത്യ. നരേന്ദ്ര മോദി വീണ്ടും അധികാരം നിലനിറുത്തിയതിന് പിന്നാലെയാണ് യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ നിലപാട് വ്യക്തമാക്കിയത്. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും സമാധാന ശ്രമങ്ങള്‍ തുടരാന്‍ ആഗ്രഹം ഉണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യന്‍ അംബാസഡര്‍ നിലപാട് വ്യക്തമാക്കിയത്.
5. ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തെ തുര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 40 സി.ആര്‍.പി.എഫ് ജവാന്മാരെയാണ് ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തില്‍ വധിച്ചത്. തിരിച്ചടിയായി ബാലക്കോട്ടെ ജെയ്‌ഷെ കേന്ദ്രങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയിരുന്നു.
6. പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇതിന് മുന്നോടിയായി 28ന് വാരണാസി സന്ദര്‍ശിക്കും. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനിയുമായും മുരളി മനോഹര്‍ ജോഷിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. അതേസമയം, രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ മറ്റന്നാള്‍ സത്യപ്രതിജ്ഞ ചെയ്യും എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന് മുന്നോടിയായി ഇന്ന് ചേരുന്ന അവസാന മന്ത്രിസഭാ യോഗത്തില്‍ മന്ത്രിസഭ പിരിച്ചു വിടുന്നതിനുള്ള പ്രമേയം പാസാക്കും. തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാജി സമര്‍പ്പിക്കും. എന്നാല്‍ രണ്ടാം മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനം ആയില്ല
7. രണ്ടാം വരവില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ കാബിനറ്റില്‍ ഉള്‍പ്പെടുത്തും എന്നും റിപ്പോര്‍ട്ട്. അരുണ്‍ ജെയ്റ്റ്ലി കൈകാര്യം ചെയ്തിരുന്ന ധനകാര്യ വകുപ്പ് അമിത് ഷായ്ക്ക് നല്‍കും എന്ന് സൂചന. നിലവിലെ കാബിനറ്റില്‍ മോദി മാറ്റം വരുത്തും. സഹമന്ത്രിമാരായി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തും. പ്രഫഷണലുകളായ ചിലരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. അമേഠിയില്‍ രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്ക് കൂടുതല്‍ മെച്ചപ്പെട്ട വകുപ്പ് ലഭിച്ചേക്കും. സ്പീക്കര്‍ സ്ഥാനം സ്മൃതിയ്ക്ക് നല്‍കും എന്നും വിവരം.
8. തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വി.രാധാകൃഷ്ണനെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തു. ഇയാള്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ ആണ് സ്വര്‍ണം കടത്തിയത് എന്നും ഡി.ആര്‍.ഐ. അഭിഭാഷകന്‍ ബിജു മോഹനന്റെ നേതൃത്വത്തിലുള്ള സംഘം സ്വര്‍ണക്കടത്തിനായി പത്തിലേറെ സ്ത്രീകളെ ഉപയോഗിച്ചതായും വിമാനത്താവളത്തിലെ പരിശോധനകള്‍ മറികടക്കുന്നത് സ്ത്രീകളുടെ സഹായത്തോടെ ആണ് എന്നും ഡി.ആര്‍.ഐ നേരത്തെ കണ്ടെത്തിയുന്നു. പിടിയിലായ സെറീന സ്വര്‍ണ്ണക്കടത്തിന് സഹായിച്ചത് ഈ രീതിയിലെന്നും ഡി. ആര്‍.ഐ
9.അന്വേഷണം ഡി.ആര്‍.ഐ വ്യാപിപ്പിച്ചത്, സ്വര്‍ണ്ണക്കടത്തില്‍ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയതോടെ. സംഭവത്തില്‍ ദുബായ് ഇടനിലക്കാരും കാരിയര്‍മാരായ സ്ത്രീകള്‍ളും നിരീക്ഷണത്തിലാണ്. നേരത്തെ മൂന്ന് ഉദ്യോഗസ്ഥരുടെ വീടുകളില്‍ സംഘം പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നും സൂചന.
10. മോദിയെ കുറിച്ചുള്ള ഭയം പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ നടന്ന പ്രചരണ വേലയുടെ ഫലമായാണ് ഇടതു പക്ഷത്തിന് തിരിച്ചടി നേരിട്ടത് എന്ന് സി.പി.എം നേതാവ് പി. ജയരാജന്‍. പരാജയ കാരണം വിലയിരുത്താന്‍ ഓരോ ബൂത്തു തലത്തിലും പരിശോധന നടത്തി ആവശ്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. കേരളത്തിലെ മത നിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് അല്ല ഇടതുപക്ഷം ആണ് പോരടിക്കുന്നത് എന്നും ജയരാജന്‍
|