snake-master-

തിരുവനന്തപുരത്ത് പ്രാവച്ചമ്പലം അരിക്കടമുക്കിന് സമീപം ഒരു വീടിന്റെ മതിൽ കെട്ടിനകത്ത് നിന്ന് മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങൾ പുറത്തേക്ക് വരുന്നു എന്ന് പറഞ്ഞാണ് വീട്ടുകാർ വാവയെ വിളിച്ചത്. സ്ഥലത്ത് എത്തി വാവയോട് വീട്ടുകാർ വിശദീകരിച്ചു. ഇടയ്ക്കിടെ വലിയൊരു മൂർഖൻ പാമ്പ് തല പുറത്തേക്കിടും എന്നിട്ട് അകത്ത് കടക്കും കുഞ്ഞുങ്ങളും അതുപോലെ. എന്തായാലും മതിൽ കെട്ടിന്റെ കല്ലുകൾ ഇളക്കി മാറ്റിയാലേ പിടികൂടാൻ സാധിക്കൂ. അപ്പോഴാണ് മതിലിന്റെ ഉടമസ്ഥർ പറഞ്ഞത് മതിലിന് കേടുപാടുകൾ വരാതെ നോക്കണം എന്ന്. എന്തായാലും വാവ കുറച്ച് മണ്ണ് മാറ്റി നോക്കി. എന്നിട്ട് അതിലേക്ക് വെള്ളം നിറച്ചു തുടങ്ങി. പതിയെ വലിയ മൂർഖൻ പാമ്പ് തല പുറത്തേക്കിട്ട് വീണ്ടും അകത്തേക്ക് കടന്നു. കുറേ നേരത്തെ ശ്രമഫലമായി വാവയ്ക്ക് കിട്ടിയത് മൂർഖൻ പാമ്പും 13 കുഞ്ഞുങ്ങളും. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.