തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ജയപരാജയങ്ങളുടെ കണക്കെടുപ്പുമായി ഇരുമുന്നണികളുടെ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ സജീവമായി തുടരുകയാണ്. ഇതേ സമയം ഒരു കുഞ്ഞു പെൺകുട്ടിയോട് തിരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്ന് ചോദിച്ചാൽ അതിന്റെ മറുപടി എങ്ങിനെയായിരിക്കും?. അങ്ങിനെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
ഫലപ്രഖ്യാപനത്തിന് മുന്നെ ചിത്രീകരിച്ച ഒരു വീഡിയോയിൽ നടൻ ജയസൂര്യ ഒരു കൊച്ചു പെൺകുട്ടിയോട് തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് ചോദിക്കുന്നു. യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി ഇതിൽ ആരാണ് ജയിക്കുകയെന്നും വ്യക്തമാക്കാനും പറഞ്ഞു. ചോദ്യത്തിന് പെൺകുട്ടി നിഷ്കങ്കമായി മറുപടി നൽകുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പറയാൻ തനിക്ക് പ്രായമായില്ലെന്നും നാളെ പ്രായമായത് ശേഷം മറുപടി പറയാമെന്നും പെൺകുട്ടി പറയുന്നു.