fire-

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിലുണ്ടായ വൻതീപിടിത്തത്തിൽ 15 പേർമരിച്ചു. സൂറത്തിലെ സരസ്താന മേഖലയിലെ ട്യൂഷൻ സെന്ററിലാണ് വെള്ളിയാഴ്ച വൈകിട്ടോടെ തീപിടിത്തമുണ്ടായത്. തീപിടുത്തം. ബഹുനില മന്ദിരത്തിലാണ് തീപിടിച്ചത്. കെട്ടിടത്തില്‍ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

തക്ഷശില കോംപ്ലക്‌സ് എന്ന കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. 19ഓളം ഫയർ എൻജിനുകൾ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തീപിടിത്തതിൽ നടുക്കം രേഖപ്പെടുത്തി. എല്ലാ സഹായങ്ങളും നൽകാൻ ഗുജറാത്ത് സർക്കാരിന് മോദി നിർദ്ദേശം നൽകി.

Fire broke out at Takshilla Complex, Surat, Gujarat.... pic.twitter.com/f5PGn7sD2M

— Lalit SB Rathod (@LalitSBRathod1) May 24, 2019