pic

കൊച്ചി: കേന്ദ്രഭരണം വൻ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി വീണ്ടും പിടിച്ചെടുത്തതിന്റെ ആവേശത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ മികച്ച നേട്ടത്തിലേക്ക് കുതിച്ചു കയറി. സെൻസെക്‌സ് 623 പോയിന്റുയർന്ന് 39,434ലും നിഫ്‌റ്റി 187 പോയിന്റ് മുന്നേറി റെക്കാഡുയരമായ 11,844ലുമാണ് വ്യാപാരാന്ത്യമുള്ളത്. മോദി പ്രഭാവത്തിന് പിന്തുണയർപ്പിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങൾ വൻതോതിൽ നിക്ഷേപമൊഴഉക്കിയതും ഓഹരികൾക്ക് നേട്ടമായി. ഐ.സി.ഐ.സി.ഐ ബാങ്ക്, വേദാന്ത, ഭാരതി എയർടെൽ, എൽ ആൻഡ് ടി., ടാറ്രാ മോട്ടോഴ്‌സ് എന്നിവ നേട്ടമുണ്ടാക്കി. ഹിന്ദുസ്ഥാൻ യൂണിലിവർ, എൻ.ടി.പി.സി., ഒ.എൻ.ജി.സി., എച്ച്.സി.എൽ ടെക്‌നോളജീസ്, ടി.സി.എസ് എന്നിവ നഷ്‌ടത്തിലേക്ക് വീണു.

കരകയറി രൂപ

ക്രൂഡോയിൽ വില ഇടിഞ്ഞതിന്റെ ആശ്വാസത്തിന്റെ ഇന്ത്യൻ റുപ്പി ഇന്നലെ ഡോളറിനെതിരെ നേട്ടമുണ്ടാക്കി. 48 പൈസ ഉയർന്ന് 69.52ലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്.

നേട്ടം ₹2.54 ലക്ഷം കോടി

ഓഹരിക്കുതിപ്പിനെ തുടർന്ന് ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിലുണ്ടായ വർദ്ധന 2.54 ലക്ഷം കോടി രൂപ. 150.17 ലക്ഷം കോടി രൂപയിൽ നിന്ന് 152.71 ലക്ഷം കോടി രൂപയായാണ് മൂല്യം ഉയർന്നത്.