ബിരുദം: സ്‌പോർട്‌സ് ക്വാട്ട
ബിരുദ പ്രോഗ്രാം പ്രവേശനത്തിന് സ്‌പോർട്‌സ് ക്വാട്ടയിൽ അപേക്ഷിച്ചവർ ഇന്ന് വൈകിട്ട് നാലിനകം ഓപ്ഷൻ നൽകിയ എതെങ്കിലും ഒരു കോളേജിൽ സർട്ടിഫിക്കറ്റുകളുടെ അസലും അപേക്ഷയുടെ പ്രിന്റ് ഔട്ടുമായി സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ഹാജരാകണം.
പി.ജി.: ക്വാട്ട പ്രൊവിഷണൽ
ബിരുദാനന്തര ബിരുദ പ്രോഗ്രാം പ്രവേശനത്തിന് സ്‌പോർട്‌സ്, കൾച്ചറൽ, ഭിന്നശേഷിക്കാർക്കായുള്ള ക്വാട്ടകളിലെ പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ ഉൾപ്പെട്ടവർ സർട്ടിഫിക്കറ്റുകളുടെ അസലുമായി 27ന് വൈകിട്ട് നാലിനകം ഏതെങ്കിലും ഒരു കോളേജിൽ ഹാജരായി വെരിഫിക്കേഷൻ പൂർത്തിയാക്കണം.
ബിരുദം രജിസ്‌ട്രേഷൻ
ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 27ന് അവസാനിക്കും. പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്‌മെന്റും 30ന് പ്രസിദ്ധീകരിക്കും.
ബി.ബി.എ എൽ.എൽ.ബി
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ ഒന്നിന് നടക്കും. അഡ്മിറ്റ് കാർഡ് ലഭിച്ച അപേക്ഷകർ രാവിലെ 10ന് സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ ഓഫീസിൽ എത്തണം. ഫോൺ: 0481 2310165, 9446427447, 8547720276.
പരീക്ഷ തീയതി
മൂന്നാം വർഷ ബി.എസ് സി എം.ആർ.ടി. (2015 അഡ്മിഷൻ റഗുലർ, 2015 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ജൂൺ 14ന് ആരംഭിക്കും.
വൈവാ വോസി
നാലാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് (2016 അഡ്മിഷൻ റഗുലർ, 2016 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പ്രൈവറ്റ് പരീക്ഷയുടെ വൈവാ വോസി ജൂൺ 11, 12 തീയതികളിൽ നടക്കും.
സൂക്ഷ്മപരിശോധന
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന 27,28 തീയതികളിൽ നടക്കും. അപേക്ഷകർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിലെ നാലാംനിലയിലുള്ള 501ാം നമ്പർ മുറിയിൽ എത്തണം.
ബി.എ എൽ.എൽ.ബി ആറാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന 28, 29 തീയതികളിൽ നടക്കും. അപേക്ഷകരിൽ ഹാജരാകാത്തവർ അസൽ തിരിച്ചറിയൽ രേഖയുമായി സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിലെ 226ാം നമ്പർ മുറിയിൽ എത്തണം.
പരീക്ഷ ഫലം
സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്‌സ് ആൻഡ് ഹ്യൂമൻ റൈറ്റ്‌സ്, പൊളിറ്റിക്‌സ്(പബ്ലിക്‌പോളിസി ആൻഡ് ഗവേണൻസ്) സി.എസ്.എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസസിൽ നടന്ന മൂന്നാം സെമസ്റ്റർ എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്‌നോളജി സി.എസ്.എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (പാർട്ട്‌ടൈം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (പാർട്ട്‌ടൈം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എൻ.എസ്.എസ് ഗ്രേസ് മാർക്ക്
സി.ബി.സി.എസ്.എസ് നാലാം സെമസ്റ്റർ പൂർത്തീകരിച്ച എൻ.എസ്.എസ് വോളണ്ടിയർമാരുടെ ഗ്രേസ് മാർക്കിനുള്ള അപേക്ഷ 31നകം സർവകലാശാല എൻ.എസ്.എസ് ഓഫീസിൽ എത്തിക്കണം.
.